06:01pm 08 November 2026
NEWS
കെഎംസിസി ഖത്തർ ലബ്ബൈക് 25 -ഹജ്ജ് യാത്രികർക്കുള്ള യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു .
09/04/2025  09:31 PM IST
nila
കെഎംസിസി ഖത്തർ ലബ്ബൈക് 25 -ഹജ്ജ് യാത്രികർക്കുള്ള യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു .

ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിന് യാത്രപുറപ്പെടുന്ന കെഎംസിസി നേതാക്കൾ വിവിധ ഭാരവാഹികൾ കടുംബങ്ങൾ ഉൾപ്പടെയുള്ള വർക്ക് യാത്രയയപ്പ് സംഗമം കെഎംസിസി ഹാളിൽ സംഘടിപ്പിച്ചു ..
ഇസ്ലാമിക വിശ്വാസ കർമ്മങ്ങളുടെ മുഴുവൻ ലക്ഷ്യവും ആശയവും സന്നിവേശിക്കപ്പെട്ട കർമ്മമാണ് ഹജ്ജെന്നും ത്യാഗ സഹനങ്ങളെ സ്മരിക്കുന്നതിനൊപ്പം സർവ്വ സമർപ്പണം ചെയ്യലാണ്  ഹജ്ജ് നമ്മെ പഠിപ്പിക്കുന്നത് എന്ന് ഹജ്ജ് സന്ദേശ പ്രസംഗത്തിൽ മുനീർ സലഫി ഉത്‌ബോധിപ്പിച്ചു . ഉപദേശക സമിതി ചെയർമാൻ എം പി ഷാഫി ഹാജി ഉത്ഘാടനം നിർവഹിച്ചു പഴയ കാല ഹജ്ജ് യാത്രകളുംത്യാഗവും അനുഭവങ്ങളും അദ്ദേഹം സദസ്സിനോട് പങ്കുവെച്ചു സഹനമാണ് ഏത് പ്രതിസന്ധിയിലും ഹാജി ശീലമാക്കേണ്ടതെന്ന് ഉണർത്തി
ശരീഫ് ദാർ  മുഖ്യ പ്രഭാഷണം നിർവഹിച്ചു  പ്രവാസി ഹജ്ജ് യാത്രികരുടെ പാസ്പോർട്ട് ഹാജറാക്കൽ തുടങ്ങിയ വിഷയങ്ങളിൽ കെഎംസിസി ഖത്തർ നടത്തിയ ഇടപെടലിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിഭിന്നമായി ഏറെ സമയം നീട്ടി ക്കിട്ടിയ സന്തോഷവും അതിന് വേണ്ടി പരിശ്രമിച്ച മുസ്ലിം ലീഗ്‌നേതാവും എം പി യുമായ ഇ ടി മുഹമ്മദ് ബഷീർ സാഹിബിന്റെ ശ്രമവും സേവനവും പ്രത്യേകം പ്രശംസിക്കുകയൂം അഭിന ന്ദിക്കുകയും ചെയ്തു  ഈ വിഷയത്തിൽ ഖത്തർ എംബസി യുടെ സഹായകരമായ പിന്തുണയും പ്രവാസികൾക്ക് അനുഗ്രഹമായി .  
ഉപദേശക സമിതി ഭാരവാഹികളായ എസ് എ എം ബഷീർ ,  അബ്‌ദു നാസർ നാച്ചി സംസ്ഥാന വൈസ് പ്രസിഡണ്ട് അജ്‌മൽനബീൽ  ഡോ ബഹാഉദ്ധീൻ ഹുദവി സംസാരിച്ചു. കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ അബ്‌ദു സമദ് അധ്യക്ഷത വഹിച്ചു ആക്ടിങ് സെക്രട്ടറി താഹിർ താഹ ക്കുട്ടി  സ്വാഗതവും സെക്രട്ടറി അലി മൊറയൂർ നന്ദിയും പറഞ്ഞു .ജുനൈദ്ഇടക്കഴിയൂർ ഖിറാഅത്ത് നിർവഹിച്ചു ഭാരവാഹികളായ പി കെ അബ്‌ദു റഹീം , ടി ടി കെ ബഷീർ , ആദം കുഞ്ഞി ,സിദ്ധീഖ് വാഴക്കാട് ,വിടിഎം സാദിഖ് ,സൽമാൻ ഇളയിടം , സമീർ മുഹമ്മദ് ,ഫൈസൽ കേളോത്ത് ശംസുദ്ധീൻ വാണിമേൽ നേതൃത്വം നൽകി.

PHOTO : കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് യാത്രികർക്കുള്ള യാത്രയയപ്പ് സംഗമം ലബ്ബൈക് 25  സംസ്ഥാന ഉപദേശക സമിതി ചെയർമാൻ എം പി  ഷാഫി ഹാജി ഉത്‌ഘാടനം നിർവഹിച്ച് സംസാരിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img